ഓണം ടൂറിസം വാരാഘോഷം 24 മുതല്‍ തേക്കടിയില്‍
ഓണം ടൂറിസം വാരാഘോഷം 24 മുതല്‍ തേക്കടിയില്‍
ഇടുക്കി: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തേക്കടിയില്‍ തുടക്കം കുറിക്കും. സാംസ്‌കാരിക റാലി, മെഗാ തിരുവാതിര, വടംവലി മത്സരം, അത്തപ്പൂക്കള മത്സരം, പുലികളി,വിവിധ മത്സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ഇത്തവണ ടൂറിസം വാരാഘോഷം നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുമളി പഞ്ചായത്ത്, പീരുമേട് നിയോജക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 31ന് നടക്കുന്ന സമാപന സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. അഡ്വ. സിറിയക് തോമസ് എംഎല്‍എ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുരിയക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം എം വര്‍ഗീസ്, ഭാരവാഹികളായ ബിജു ദാനിയേല്‍, മജോ കാരിമുട്ടം, പി പി റഹീം, സിറില്‍ യോഹന്നാന്‍, ഏന്തയാര്‍ കുഞ്ഞുമോന്‍, സനൂപ് പുതുപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തുപ.
What's Your Reaction?