ജില്ലയില്‍ അപകടകരമായ രീതിയില്‍ ഓഫ് റോഡ് ജീപ്പ് സവാരി നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

ജില്ലയില്‍ അപകടകരമായ രീതിയില്‍ ഓഫ് റോഡ് ജീപ്പ് സവാരി നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

Aug 23, 2026 - 12:25
 0
ജില്ലയില്‍ അപകടകരമായ രീതിയില്‍ ഓഫ് റോഡ് ജീപ്പ് സവാരി നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
This is the title of the web page

ഇടുക്കി: ജില്ലയില്‍ വിവിധ മേഖലകളില്‍ അപകടകരമായ രീതിയില്‍ ഓഫ് റോഡ് ജീപ്പ് സവാരി നടത്തുന്നവര്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ ഓഫ് റോഡ് സവാരി കേന്ദ്രങ്ങളില്‍ അപകടകരമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാതെയാണ് ലപ്പോഴും ഇത്തരം സവാരികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങള്‍ വാഗമണ്ണിന് സമീപമുള്ളവയാണെന്നാണ് എംവിഡി നല്‍കുന്ന വിവരം. തൊട്ടടുത്തായി വലിയ കൊക്കയാണ്. മുകളിലേക്ക് ഓടിച്ചുകയറ്റിയ വാഹനം ചെളിയില്‍ കറങ്ങി തിരിഞ്ഞശേഷം പുറകോട്ട് ഉരുളുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. പുല്ലില്‍ കയറി വാഹനം നിന്നതിനാലാണ് അപകടം ഒഴിവായത്. അധികൃതര്‍ മുമ്പും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ചില തല്‍പരകക്ഷികളുടെ ഇടപെടലാണ് വീണ്ടും അനധികൃത സവാരി നടത്താന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി നടക്കുന്ന ഓഫ് റോഡ് സവാരികള്‍ക്കെതിരെയും നടപടി ഉണ്ടാകും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow