അനധികൃത മദ്യവില്‍പ്പന: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ പിടിയില്‍
അനധികൃത മദ്യവില്‍പ്പന: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ പിടിയില്‍
ഇടുക്കി: തേയില തോട്ടം മേഖലയിലെ ലയങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന എസ്റ്റേറ്റ് സൂപ്പര്‍വൈസറെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ സുരേഷ് ഗോപി (41) ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത് സിങ് നായകത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പൊലീസ് കണ്ടെടുത്തു. വണ്ടിപ്പെരിയാറില്‍നിന്നും വാങ്ങിയ മദ്യം ലയങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്താനാണ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?