മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പെന്‍സ്റ്റോക്ക് പൈപ്പിലെ ഷട്ടര്‍ തുറന്നു: തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത് സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പെന്‍സ്റ്റോക്ക് പൈപ്പിലെ ഷട്ടര്‍ തുറന്നു: തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത് സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പെന്‍സ്റ്റോക്ക് പൈപ്പിലെ ഷട്ടര്‍ തുറന്ന് തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുക്കിത്തുടങ്ങി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ഒന്നാംഘട്ട കൃഷി ആവശ്യങ്ങള്‍ക്കായാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്. തേനി കലക്ടറുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പ്രത്യേക പൂജകള്‍ക്കുശേഷമാണ് പെന്‍സ്റ്റോക്ക് പൈപ്പിലേക്കുള്ള ഷട്ടറുകള്‍ തുറന്നു. തേനി എംപി തങ്ക തമിഴ് സെല്‍വന്‍, ആണ്ടിപ്പെട്ടി എംഎല്‍എ മഹരാജന്‍, കമ്പം എംഎല്‍എ ജഗന്നാഥ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു. കാലവര്‍ഷം വൈകിയതിനാല്‍ ജൂണ്‍ മാസത്തില്‍ തുറക്കേണ്ടിയിരുന്ന ഷട്ടറുകള്‍ 56 ദിവസങ്ങള്‍ക്കുശേഷമാണ് ഉയര്‍ത്തുന്നത്. ഒരാഴ്ചയിലേറെയായി തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 121.75 അടിയിലെത്തിയിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നത് കേരളത്തിന് കൂടുതല്‍ പച്ചക്കറിയും അരിയും നല്‍കാനാണെന്ന് കമ്പം എംഎല്‍എ ജഗന്നാഥ മിശ്ര പറഞ്ഞു. കുടിക്കാനായി കൊണ്ടുപോകുന്ന വെള്ളത്തില്‍ കുമളിയിലെ മാലിന്യം കലരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
തേനി ഉള്‍പ്പെടെയുള്ള ജില്ലകളിലെ 14,707 ഏക്കര്‍ സ്ഥലത്ത് ഒന്നാംഘട്ട നെല്‍ക്കൃഷിക്കായി സെക്കന്‍ഡില്‍ 200 ഘനയടി വെള്ളം 120 ദിവസത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം.
അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ് തമിഴ്‌നാട്ടിലെ അഞ്ചുജില്ലകളില്‍ കൃഷി ചെയ്യുന്നത്. ജലനിരപ്പ് 118 അടി പിന്നിട്ടാല്‍ മാത്രമേ വെള്ളം കൊണ്ടുപോകാനാകൂ. എന്നാല്‍ കഴിഞ്ഞ ജൂണില്‍ ജലനിരപ്പ് 110 അടിയായിരുന്നു.
What's Your Reaction?