ജന്‍ ഇന്ത്യ മൂവ്‌മെന്റ്' ജില്ലാ പദയാത്ര 10ന് തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ
ജന്‍ ഇന്ത്യ മൂവ്‌മെന്റ്' ജില്ലാ പദയാത്ര 10ന് തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ
ഇടുക്കി: ജന്‍ ഇന്ത്യ മൂവ്‌മെന്റ്' ജില്ലാ പദയാത്ര 10ന് തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ നടക്കും. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് പദയാത്രയ്ക്ക് നേതൃത്വം നല്‍കും. 5000 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും. പൗരന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായ 'വോട്ട് വെട്ടിമാറ്റി' വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി അധികാരത്തിലെത്തിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തുടക്കമിട്ട പ്രക്ഷോഭം ഇന്ന് രാജ്യത്താകമാനം പടര്‍ന്നു നില്‍ക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിച്ച് ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരിനെതിരെയും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുവാന്‍ യൂത്ത് കോണ്‍ഗ്രസ് രാജ്യത്താകമാനം 'ജന്‍ ഇന്ത്യ മൂവ്‌മെന്റ്' എന്ന പേരില്‍ പദയാത്രകള്‍ നടത്തുന്നത്. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും പദയാത്രയില്‍ അണിനിരക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. എം എന്‍ ഗോപി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ജോമോന്‍ പി ജെ, അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസ്, അബ്‌സല്‍ ഇസ്മായില്‍, എം എസ് മഹേശ്വരന്‍, രാജേഷ് തോമസ് എന്നിവര്‍ പങ്കെടുത്തു .
What's Your Reaction?