ഇടുക്കി വാഴത്തോപ്പില്‍ സ്‌കൂട്ടര്‍ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്ക്
ഇടുക്കി വാഴത്തോപ്പില്‍ സ്‌കൂട്ടര്‍ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്ക്
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ വാഴത്തോപ്പ് പള്ളിക്കവലയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് മറിഞ്ഞ് നഴ്സിന് പരിക്കേറ്റു. പതിനാറാംകണ്ടം പിഎച്ച്സിയിലെ നഴ്‌സായ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ബിന്‍ഷയ്ക്കാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഓടിച്ച ഡോക്ടര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. മുന്നില്‍പ്പോയ ബസിനെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് പിക്കപ്പ് വരുന്നതുകണ്ട് വെട്ടിച്ചപ്പോള്‍ സ്‌കൂട്ടര്‍ മറിയുകയായിരുന്നു. നിരങ്ങിനീങ്ങിയ സ്‌കൂട്ടര്‍ പിക്കപ്പില്‍ ഇടിച്ചാണ് നിന്നത്. ബസിന്റെ അടിയിലേക്ക് വീണ യുവതിയെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇടുപ്പെല്ലിന് പൊട്ടലേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?