പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ബിരുദദാന ച്ചടങ്ങ് നടത്തി. വിദ്യാഭ്യാസ വകുപ്പ് കൗണ്‍സിലറായ റവ. ഫാ. ബാസ്റ്റിന്‍ മംഗലത്തില്‍ സിഎംഐ മുഖ്യാതിഥിയായി. വിജ്ഞാനത്തിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് മാതൃകയാകുന്ന ജീവിതമാണ് ഓരോ ബിരുദധാരിയുടെയും ലക്ഷ്യമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. എം വി.ജോര്‍ജുകുട്ടി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
ക്യാമ്പസ് മാനേജര്‍ റവ. ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, മാനേജ്‌മെന്റ് വിഭാഗം മേധാവി സോന സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?