നെടുങ്കണ്ടം പൊന്നാമലയില്‍ കൂറ്റന്‍ പാറ അപകടാവസ്ഥയില്‍: നാട്ടുകാര്‍ ഭീതിയില്‍  

നെടുങ്കണ്ടം പൊന്നാമലയില്‍ കൂറ്റന്‍ പാറ അപകടാവസ്ഥയില്‍: നാട്ടുകാര്‍ ഭീതിയില്‍  

Jul 10, 2026 - 17:25
 0
നെടുങ്കണ്ടം പൊന്നാമലയില്‍ കൂറ്റന്‍ പാറ അപകടാവസ്ഥയില്‍: നാട്ടുകാര്‍ ഭീതിയില്‍  
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭീതി പടര്‍ത്തി അപകടാവസ്ഥയില്‍ അടര്‍ന്നു മാറിയ കൂറ്റന്‍ പാറ. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥ ബോധ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസമാണ് കൂറ്റന്‍പാറ അടര്‍ന്ന് മാറിയത്. പ്രദേശത്ത് മരക്കുറ്റിയില്‍ തടഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ് നിലവില്‍ പാറയുള്ളത്. ഇതിന് താഴ്ഭാഗത്തായി കീരിത്തോടുവരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ നിന്നും പാറ തെന്നി നീങ്ങിയാല്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്തംഗം തോമസ് തെക്കേല്‍ വില്ലേജ് ഓഫീസിലും തഹസില്‍ദാരെയും വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. അപകടാവസ്ഥയിലാണ് പാറ നിലകൊള്ളുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി മടങ്ങുകയും ചെയ്തു.ദുരന്തനിവാരണ അതോറിറ്റി അധികൃതരെ സ്ഥലത്ത് എത്തിച്ച് പാറ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.എന്നാല്‍ പിന്നീട് ജനപ്രതിനിധികള്‍ വിളിച്ചിട്ട് ഫോണ്‍ പോലും എടുക്കുവാന്‍ തഹസില്‍ദാര്‍ തയ്യാറാകുന്നില്ലന്നാണ് ഉയരുന്ന ആക്ഷേപം. അടിയന്തരമായി ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow