കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 12ന്
കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 12ന്
ഇടുക്കി: കട്ടപ്പന ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും 12ന് വൈകിട്ട് 6.30 ന് ലയണ്‍സ് ഹാളില്‍ നടക്കും സന്തോഷ് സി എസ് പ്രസിന്റായും ഷാജി ജോസഫ് സെക്രട്ടറിയായും ജിജി സെബാസ്റ്റ്യന്‍ ട്രഷററായും ചുമതലയേല്‍ക്കും. പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റലേഷനും പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷനും ഐപിഡിജി കെ ബി ഷൈന്‍കുമാര്‍ നിര്‍വഹിക്കും.ക്ലബ് സര്‍വീസ് പ്രൊജക്ടിന്റെ ഭാഗമായി വള്ളക്കടവ് സ്നേഹസദനില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കും. കഴിഞ്ഞ വര്‍ഷം 4 വീടുകള്‍ നിര്‍മിച്ചുനല്‍കുകയും ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായവിതരണവും ഉള്‍പ്പെടെ 45 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ക്ലബ് നടത്തിയത്. ഈ വര്‍ഷവും വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ക്ലബ് ആസൂത്രണം ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഇലക്ട് പ്രസിഡന്റ് സന്തോഷ് സിഎസ്, സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ ജിജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?