കട്ടപ്പന കൃഷിഭവന്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി -

കട്ടപ്പന കൃഷിഭവന്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി -

Jun 30, 2026 - 15:24
Jun 30, 2026 - 15:28
 0
കട്ടപ്പന കൃഷിഭവന്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി -
This is the title of the web page

ഇടുക്കി: കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക,  കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിപണി ഒരുക്കുക, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. കട്ടപ്പന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി ജേക്കബ് കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, സബ്‌സിഡികള്‍, ധനസഹായ പദ്ധതികള്‍, കാര്‍ഷിക വികസന പരിപാടികള്‍, കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കി. ആധുനിക കൃഷിരീതികള്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം, സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത, മണ്ണിന്റെ ഗുണനിലവാരം മനസിലാക്കി കൃഷി നടത്തുന്നതിന്റെ പ്രാധാന്യം എന്നിവയും വിശദീകരിച്ചു. തുടര്‍ന്ന് മണ്ണിന്റെ പോഷകഘടനയും കൃഷിക്ക് ആവശ്യമായ വളപ്രയോഗവും ശാസ്ത്രീയമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വിവിധ കാര്‍ഷിക ഉല്‍പന്നങ്ങളുടെയും ഉല്‍പാദനോപാധികളുടെയും പ്രദര്‍ശനവും വിപണനവും നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രവീണ്‍ എം എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow