അപ്പര്‍ ചെങ്കുളം ടണല്‍ നിര്‍മാണം: കെഎസ്ഇബി പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 

അപ്പര്‍ ചെങ്കുളം ടണല്‍ നിര്‍മാണം: കെഎസ്ഇബി പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 

Jun 30, 2026 - 15:57
 0
അപ്പര്‍ ചെങ്കുളം ടണല്‍ നിര്‍മാണം: കെഎസ്ഇബി പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി 
This is the title of the web page

ഇടുക്കി: അപ്പര്‍ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി ചെങ്കുളം ഡാമില്‍നിന്ന് വെള്ളത്തൂവലിലേക്ക് നിര്‍മിക്കുന്ന ടണല്‍ നിര്‍മാണത്തില്‍ അപകാതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ കെഎസ്ഇബി പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വെള്ളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് 150 മുതല്‍ 200 വരെയുള്ള കുഴികള്‍ അടച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന് ഭാഗമായി  സ്‌ഫോടനങ്ങള്‍ നടത്തുന്നത്. സ്‌ഫോടന സമയത്ത് മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍  ആരോപിക്കുന്നത്.  പുതിയ ടെക്‌നോളജി ഉപയോഗിച്ച് പ്രദേശത്തെ വീടുകള്‍ക്കും വ്യവസായി സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടാകാത്ത രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, നിലവില്‍ നാശനഷ്ടം ഉണ്ടായ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കുടിവെള്ള സ്രോതസുകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇക്കാര്യത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി ജയന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി, അബ്ദുള്‍ കലാം, സജി പൂതക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow