പുളിയന്‍മല ശിവലിംഗ പളിയകുടിയ്ക്ക് കമ്മ്യൂണിറ്റി ഹാള്‍ വേണം: ആവശ്യം ശക്തമാകുന്നു
പുളിയന്‍മല ശിവലിംഗ പളിയകുടിയ്ക്ക് കമ്മ്യൂണിറ്റി ഹാള്‍ വേണം: ആവശ്യം ശക്തമാകുന്നു

ഇടുക്കി: ആദിവാസി മേഖലയായ പുളിയന്‍മല ശിവലിംഗ പളിയകുടിയില്‍ കമ്മ്യൂണിറ്റി ഹാള്‍ വേണമെന്നാവശ്യം ശക്തമാകുന്നു. കട്ടപ്പന നഗരസഭയില്‍ ഉള്‍പ്പെട്ട ആദിവാസി മേഖലയായ പളിയകുടിയില്‍ പ്രദേശവാസികള്‍ക്ക് ഊരുകൂട്ടം കൂടുന്നതിനും വിവാഹം പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതിനും യാതൊരു സംവിധാനവുമില്ല. നിലവില്‍ ഇതിനായി പാമ്പാടുംപാറയിലോ പുളിയന്‍മലയിലോ എത്തേണ്ട സാഹചര്യമാണ.് പ്രായമായവര്‍ അടക്കമുള്ള മേഖലയില്‍ ഇവര്‍ക്ക് ഒരുമിച്ചു കൂടണമെങ്കില്‍ വീടുകള്‍ മാത്രമാണ് ആശ്രയം. ഇവിടെ ആകെയുള്ളത് ഒരു അങ്കണവാടി മാത്രമാണ.് പളിയകുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടതുണ്ട.് വിഷയം ചൂണ്ടിക്കാട്ടി മന്ത്രി റോഷി ആഗസ്റ്റിനടക്കം നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
What's Your Reaction?






