മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ ക്രമക്കേട്: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് അംഗങ്ങള്‍

മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ ക്രമക്കേട്: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് അംഗങ്ങള്‍

Jun 19, 2025 - 13:13
 0
മാലിന്യ സംസ്‌കരണത്തിന്റെ മറവില്‍ ക്രമക്കേട്: വെള്ളത്തൂവല്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് അംഗങ്ങള്‍
This is the title of the web page

ഇടുക്കി: മുതുവാന്‍കുടിയിലെ വെള്ളത്തൂവല്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ മറവില്‍ ക്രമക്കേട് നടക്കുന്നതായി യുഡിഎഫ് പഞ്ചായത്തംഗങ്ങള്‍. വകുപ്പ് തലത്തിലും വിജിലന്‍സും അന്വേഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ മോഷണംപോയതായും യുഡിഎഫ് ആരോപിച്ചു. കൂടാതെ വര്‍ഷങ്ങളായി കെട്ടിക്കിടന്ന മാലിന്യം നീക്കം ചെയ്തതിലും പ്ലാസ്റ്റിക് മാലിന്യം വില്‍പ്പന നടത്തിയതിലും അഴിമതി നടന്നിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരനെ നിയമവിരുദ്ധമായി നിയമിച്ചു. അന്വേഷിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി നിയോഗിച്ച ഉപസമിതിക്ക് ക്രമക്കേട് ബോധ്യമായിട്ടും ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് നടപടി ഉണ്ടായില്ല. തൊഴിലാളികള്‍ക്കുമേല്‍ പഴിചാരി രക്ഷപ്പെടാനാണ് നീക്കം. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമില്ല. വകുപ്പുതലത്തിലും വിജിലന്‍സും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗങ്ങളായ എ എന്‍ സജികുമാര്‍, റോയി പാലയ്ക്കല്‍, അനിത സിദ്ധാര്‍ത്ഥന്‍, അനില സനില്‍, മിനി ഷിബി, ജാസ്മി അമാന്‍ എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow