കാഞ്ഞിരപ്പള്ളി രൂപതാ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമം
കാഞ്ഞിരപ്പള്ളി രൂപതാ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ സംഗമം
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോനാതല സംഗമം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ വികാരി ഫാ. ജോസ് മംഗലത്തില്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന, കാഞ്ചിയാര്‍, വള്ളക്കടവ്, മേട്ടുക്കുഴി, നരിയമ്പാറ, വലിയതോവാള ഇടവകളിലെ ഭാരവാഹികള്‍ പങ്കെടുത്തു. ഡയറക്ടര്‍ ഫാ. തോമസ് വെണ്‍മാന്തറ അധ്യഷനായി. രൂപതാ ആനിമേറ്റര്‍ ജെയിംസ് കുഴിക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്ട്, സിസ്റ്റര്‍ ആനി പൂവത്തുങ്കല്‍, സിസ്റ്റര്‍ ആന്‍സിലിന്‍ ടോം, സിസ്റ്റര്‍ ലിസ്ബി തെരേസ്, സിസ്റ്റര്‍ അലിസിയ, ഫ്രാന്‍സിസ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?