വണ്ടിപ്പെരിയാറില്‍ 3 വാഹനാപകടങ്ങള്‍: ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ 3 വാഹനാപകടങ്ങള്‍: ഒരാള്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി 3 വാഹനാപകടങ്ങള്‍. കക്കിക്കവലയ്ക്കുസമീപം ശനിയാഴ്ച രാത്രി അജ്ഞാത വാഹനമിടിച്ച് പശു ചത്തു. റോഡിലൂടെ അലഞ്ഞുതിരിഞ്ഞ പശുവാണിത്. മണിക്കൂറുകള്‍ക്കുശേഷം നെല്ലിമലയില്‍ മറ്റൊരു അജ്ഞാത വാഹനമിടിച്ച് രണ്ട് സ്‌കൂട്ടറുകള്‍ പൂര്‍ണമായി തകര്‍ന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണിത്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാളര്‍ഡി പ്ലക്കാട് വളവിലാണ് അപകടം. വണ്ടിപ്പെരിയാര്‍ പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ് നിലംപൊത്തിയതോടെ മേഖലയില്‍ വൈദ്യുതി മുടങ്ങി.
What's Your Reaction?