ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ തമ്പാന്‍സിറ്റിയിലുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ തമ്പാന്‍സിറ്റിയിലുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ തമ്പാന്‍ സിറ്റി ലക്ഷംവീട് നഗറിലെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി വേലിക്കല്ലുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ചെമ്പകപ്പാറ വാര്‍ഡ് കമ്മിറ്റി. പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിച്ചു. 40 വര്‍ഷം മുമ്പാണ് ലക്ഷം നഗര്‍ കോളനിക്കായി പഞ്ചായത്ത് ഒരേക്കര്‍ സ്ഥലം വാങ്ങിയത്. ആദ്യകാലങ്ങളില്‍ 5 കുടുംബങ്ങള്‍ ഇവിടെ വീട് നിര്‍മിച്ച് സ്ഥാപിച്ചിരുന്നു. പിന്നീട് വഴിയുടെയും വെള്ളത്തിന്റെയും ലഭ്യത കുറവുമൂലം രണ്ട് കുടുംബങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ പഞ്ചായത്തിന് സ്ഥലം തിരികെ നല്‍കി താമസം മാറി. പിന്നീട് താമസക്കാര്‍ ഇല്ലാത്തതിനാല്‍ ഈ സ്ഥലം പഞ്ചായത്ത് തന്നാണ്ട് കൃഷികള്‍ക്കായി എല്ലാവര്‍ഷവും ലേലം വിളിച്ച് പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ 20 സെന്റോളം ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറി വേലിക്കാലുകള്‍ സ്ഥാപിച്ചത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനോ നിയന്ത്രിക്കാനോ പഞ്ചായത്തംഗം പോലുമില്ലാത്ത സ്ഥിതിയിലാണെന്നും, കൈയേറ്റക്കാര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിച്ച് ഉടനടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി മാത്യു കൊച്ചുകുറുപ്പാശ്ശേരി, വാര്‍ഡ് പ്രസിഡന്റ് ജോണി കാരിക്കൊമ്പില്‍, ഐഎന്‍ടിയുസി റീജണല്‍ സെക്രട്ടറി അഭിലാഷ് പരിന്തിരിക്കല്‍, ബിജി കാവുങ്കല്‍, ചാക്കോച്ചന്‍ ഇടപ്പള്ളിക്കുളം, ജോസഫ് കല്ലുപുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






