വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികവും ജൂബിലി സമാപനവും നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികവും ജൂബിലി സമാപനവും നടത്തി

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിന്റെ 44-ാമത് വാര്‍ഷികവും ഹയര്‍സെക്കന്‍ഡറി ജൂബിലി സമാപനവും നടത്തി. ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഹ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച വൃന്ദവാദ്യത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മണിയാട്ട് അധ്യക്ഷനായി. കട്ടപ്പന എഎസ്പി രാജേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍നിന്ന് വിരമിച്ച അധ്യാപിക ജെസി ജോര്‍ജിന് യാത്രയയപ്പ് നല്‍കി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് തകിടിയേല്‍ ഫോട്ടോ അനാഛാദനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വാര്‍ഡ് കൗണ്‍സിലര്‍ ബീന സിബി, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, ഫാ. ജോസ് ചെമ്മരപ്പള്ളില്‍, പിടിഎ പ്രസിഡന്റ് വിനോദ് തോമസ്, അനുമിത രാജ്, കൃഷ്ണപ്രിയ അജയ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






