സിപിഐ ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

സിപിഐ ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

Jun 14, 2025 - 16:08
Jun 14, 2025 - 18:20
 0
സിപിഐ ജില്ലാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഇക്കാലമത്രയും ജനങ്ങളോടൊപ്പംചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് സീകാര്യത ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരെയും കര്‍ഷക തൊഴിലാളികളേയും ചേര്‍ത്തുപിടിച്ചു. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്ന സംവിധാനമാണ് സിപിഐയുടേത്. ജനദ്രോഹ ഭരണത്തിലൂടെയും ഭാരതാംബയുടെ കൈകളിലും കാവി കൊടിപിടിപ്പിച്ചും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം വി കെ ധനപാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. പളനിവേല്‍, പ്രിന്‍സ് മാത്യു, സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍, ജോസ് ഫിലിപ്പ്, ജയ മധു, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി ആര്‍ ശശി, സി യു ജോയി, എം വൈ ഔസേഫ്, എം കെ പ്രിയന്‍ പി മുത്തുപാണ്ടി, കട്ടപ്പന മണ്ഡലം സെക്രട്ടറി സി എസ് അജേഷ്, സനീഷ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow