മേട്ടുക്കുഴി അങ്കണവാടി അധ്യാപിക എം എസ് വത്സലകുമാരിക്ക് യാത്രയയപ്പ് നല്‍കി 

മേട്ടുക്കുഴി അങ്കണവാടി അധ്യാപിക എം എസ് വത്സലകുമാരിക്ക് യാത്രയയപ്പ് നല്‍കി 

May 1, 2025 - 15:26
 0
മേട്ടുക്കുഴി അങ്കണവാടി അധ്യാപിക എം എസ് വത്സലകുമാരിക്ക് യാത്രയയപ്പ് നല്‍കി 
This is the title of the web page

ഇടുക്കി: കട്ടപ്പന മേട്ടുക്കുഴി അങ്കണവാടിയില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക എം എസ് വത്സലകുമാരിക്ക് യാത്രയയപ്പ് നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറുടെയും എഡിഎസിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന ്പ്രദേശവാസികള്‍ സ്‌നേഹോപകാരവും നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ദീപ ബാബു,ഷീബ വിജയന്‍, അനില മോഹനന്‍ കുഞ്ഞുമോള്‍ തങ്കച്ചന്‍, യശോദ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow