ഫിലമെന്റ് കലാസാഹിത്യവേദി ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി
ഫിലമെന്റ് കലാസാഹിത്യവേദി ജില്ലാ കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി

ഇടുക്കി: ഫിലമെന്റ് കലാസാഹിത്യവേദി ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പനയില്‍ നടന്നു. കാര്‍ഡമം വാലി ലയണ്‍സ് ക്ലബ് ഹാളില്‍ ഗാന രചയിതാവും തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ സുധാംശു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോമ കുഞ്ഞൂഞ്ഞി അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അജികുമാര്‍ പനമരം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജന്‍ ശ്രീലയം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിലമെന്റ് സംസ്ഥാന പ്രസിഡന്റ് കാഞ്ചിയാര്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് മോബിന്‍ മോഹന്‍, മംഗളം ഡെയിലി ചീഫ് സബ് എഡിറ്റര്‍ എസ് ശ്രീകുമാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുധി കട്ടപ്പന, എന്നിവര്‍ 6 കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. 60 കവികളുടെ കവിത സമാഹാരമായ തുടിപ്പിന്റെ പ്രകാശനം എച്ച്‌സിഎന്‍ എംഡി ജോര്‍ജി മാത്യു നിര്‍വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരത്ത് നടന്ന 63 -മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ 39 പോയിന്റോടെ റണ്ണേഴ്‌സ് അപ് കിരീടം നേടിയ നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍, യുവജന ക്ഷേമകാര്യ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ, യുവ സംരംഭകന്‍ ഹരിപ്രസാദ്, കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ ഗിരീഷ് മാലി എന്നിവരെ ആദരിച്ചു. സംസ്ഥാന ജോയിന്‍ സെക്രട്ടറി വി കെ സുരേഷ് ബാബു, ജില്ല കമ്മിറ്റി അംഗങ്ങളായ അഭിലാഷ് കെ വി , കെ ബി രാജേഷ് ,റെജി കട്ടപ്പന, സുലോചന രാജന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






