അടിമാലി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറില്‍: നന്നാക്കണമെന്ന് വ്യാപാരികള്‍

അടിമാലി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ അടിമാലി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറില്‍: നന്നാക്കണമെന്ന് വ്യാപാരികള്‍

Apr 28, 2025 - 13:43
 0
അടിമാലി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറില്‍: നന്നാക്കണമെന്ന് വ്യാപാരികള്‍
This is the title of the web page

ഇടുക്കി: അടിമാലി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍. ബസ് സ്റ്റാന്‍ഡ്, സെന്റര്‍ ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളില്‍ ഒന്നിലേറെ ലൈറ്റുകളുണ്ട്. എന്നാല്‍ ഇവ ഒരുപോലെ തെളിയുന്നില്ലെന്നാണ് പരാതി.  രാത്രികാലങ്ങളില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ നിരവധിപ്പേര്‍ ടൗണിലൂടെ വന്നുപോകുന്നുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് പ്രകാശമില്ലാത്തതിനാല്‍ സമീപകാലത്തായി ടൗണില്‍ മോഷണങ്ങളും മോഷണ ശ്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഇതിനൊപ്പം തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow