തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Aug 24, 2026 - 10:44
 0
തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. തൂക്കുപാലം കുരുവിക്കാട്ട് ആനന്ദ്, ആനവിലാസം ചപ്പാത്ത് ആലത്തറക്കല്‍ അഭിഷേക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. തൂക്കുപാലം വെബ്‌കോ ഔട്ട്‌ലൈറ്റിന് സമീപം പ്രതികളായ ആനന്ദും അഭിഷേകും ചേര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ അരുണിനെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ധിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ തടയുകയും വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതികള്‍ നെടുങ്കണ്ടം എസ്‌ഐ ലിജോ പി മാണിയ്ക്കുനേരെ ആക്രമണം നടത്തുകയിരുന്നു. എസ്‌ഐയെ മര്‍ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും അസഭ്യം വിളിക്കുകയും ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow