മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാന്‍ വള്ളക്കടവില്‍ കരുതല്‍ അടുക്കള തുടങ്ങി 

മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാന്‍ വള്ളക്കടവില്‍ കരുതല്‍ അടുക്കള തുടങ്ങി 

Aug 24, 2026 - 11:37
 0
മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാന്‍ വള്ളക്കടവില്‍ കരുതല്‍ അടുക്കള തുടങ്ങി 
This is the title of the web page

ഇടുക്കി: മലമ്പണ്ടാര ഗോത്രവിഭാഗത്തിന് പോഷകാഹാരം ഉറപ്പാക്കാന്‍ കുമളി പഞ്ചായത്തില്‍ കരുതല്‍ അടുക്കള പ്രവര്‍ത്തനമാരംഭിച്ചു. ഈ വിഭാഗത്തിലെ ബാലന് പോഷകാഹാരക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മേഖലയില്‍ താമസിക്കുന്ന മുപ്പതംഗ കുടുംബങ്ങള്‍ക്ക് ഇതിലൂടെ പോഷകാഹാരങ്ങള്‍ ഉറപ്പാക്കും. ഞായറാഴ്ച കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം  വര്‍ഗീസും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചോറ്, സാമ്പാര്‍, തോരന്‍, മുട്ട എന്നിവയടങ്ങിയതായിരുന്നു ആദ്യദിനത്തിലെ ഉച്ചഭക്ഷണം. വരും ദിവസങ്ങളില്‍ ആഴ്ചയില്‍ ചീര, ചിക്കന്‍, തൈര്, മീന്‍ തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഇവര്‍ക്കായി പാചകം ചെയ്ത് നല്‍കാനാണ് തീരുമാനം. വള്ളക്കടവ് പൊന്‍നഗറില്‍ വീട് വാടകയ്ക്കെടുത്താണ് നിലവില്‍ ഭക്ഷണം പാകം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്ത് ഭരണസമിതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ തയാറാക്കിയ ഭക്ഷണം ഇവര്‍ താമസിക്കുന്ന വനംവകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചുനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചര്‍, സെക്രട്ടറി ആര്‍ അശോക് കുമാര്‍, പഞ്ചായത്തംഗങ്ങളായ ബിജു ദാനിയേല്‍, ഷൈലജ ഹൈദ്രോസ്, ഷാജി പൊന്നയ്യന്‍, സന്തോഷ് ഉമ്മന്‍, ലീനാ മനോജ്, വിനീത, ഷീബാറാണി, ട്രൈബല്‍ ഓഫീസര്‍ സിജു ലൂക്കോസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജയമോള്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow