തോട്ടം ഭൂമി മുറിച്ചുവില്‍പ്പന: ദളിത് ഫ്രണ്ട് പീരുമേട് താലൂക്ക് ഓഫീസ് പടിക്കല്‍ സമരം നടത്തും
തോട്ടം ഭൂമി മുറിച്ചുവില്‍പ്പന: ദളിത് ഫ്രണ്ട് പീരുമേട് താലൂക്ക് ഓഫീസ് പടിക്കല്‍ സമരം നടത്തും
ഇടുക്കി: തോട്ടം മുറിച്ചുവില്‍പ്പനയില്‍ പ്രതിഷേധിച്ച് ദളിത് ഫ്രണ്ട് പീരുമേട് താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബഥേല്‍ എസ്റ്റേറ്റിന്റെ 27 ഏക്കര്‍ സ്ഥലം മുറിച്ചുവില്‍ക്കുന്നതിനെതിരെ നടപടിയെടുക്കണം. തോട്ടം മേഖലകളിലെ അനധികൃത ഭൂമി വില്‍പ്പന നിര്‍ത്തലാക്കണം. തോട്ടം ഭൂമി റവന്യു ഭൂമിയായി പ്രഖ്യാപിച്ച് സാധാരണക്കാര്‍ക്കും ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പതിച്ചുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഐ കെ ബാബു, ഹൈ പവര്‍ കമ്മിറ്റിയംഗം സോമന്‍ വെള്ളിയാമ്പിള്ളി, സാംകുമാര്‍ തൊടിയന്‍പ്ലാക്കല്‍, സജി കരിമ്പിന്‍തോട്ട്തടത്തില്‍, അനീഷ് കാവുമ്പടം, വിനോദ് ആലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?