കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ടൗണ്‍ പ്രദക്ഷിണം നടത്തി. ഫാ. ജിന്‍സ് കുര്യന്‍ പുതിയപുരയിടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കി. പള്ളിയില്‍നിന്ന് ടൗണ്‍ കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. സമാപന ദിനത്തില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് റവ. ജോണ്‍ വര്‍ഗീസ് പഞ്ഞിക്കാട്ടില്‍ കോര്‍എപ്പിസ്‌കോപ്പയുടെ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രദക്ഷിണത്തിനുശേഷം ആശിര്‍വാദവും നേര്‍ച്ചവിളമ്പും നടന്നു. വികാരി ഫാ. ബിനോയി ചാക്കോ കുന്നത്ത്, സഹവികാരി ഫാ. സജോ പി മാത്യു ഇലവുങ്കല്‍, ട്രസ്റ്റിമാരായ ഷാജി വര്‍ഗീസ് കുറുമണ്ണില്‍, അനില്‍ സ്‌കറിയ കൊച്ചുകുടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






