ചുരുളിയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രം തുറന്നു
ചുരുളിയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രം തുറന്നു

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയിലെ ചുരുളിയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് നിര്‍മിച്ച വഴിയോര വിശ്രമ കേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം കഞ്ഞിക്കുഴി പഞ്ചായത്തിന് കൈമാറിയതോടെ നവീകരിച്ച് കേന്ദ്രം തുറക്കുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ അനിറ്റ് ജോഷി, മാത്യു തായങ്കരി, ലിന്‍സി കുത്തുമാന്‍, ശ്രീജ അശോകന്‍, ജിഷാ സുരേന്ദ്രന്‍, ജോര്‍ജ് ജോസഫ്, സെക്രട്ടറി വി ആര്‍ ബിന്ദുമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






