ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കുന്നതിനായി വറ്റിച്ച കല്ലാര്‍കുട്ടി അണക്കെട്ടില്‍ വെള്ളം നിറച്ചു
ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കുന്നതിനായി വറ്റിച്ച കല്ലാര്‍കുട്ടി അണക്കെട്ടില്‍ വെള്ളം നിറച്ചു

ഇടുക്കി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി അണക്കെട്ടില്‍ വീണ്ടും വെള്ളം നിറഞ്ഞു. അണക്കെട്ടിലെ ടണലിന് മുമ്പില്‍ ഘടിപ്പിച്ചിരുന്ന ട്രാഷ് റാക്ക് മാറ്റി സ്ഥാപിക്കുന്നതിനായി 2014 ഡിസംബര്‍ 27നായിരുന്നു അണക്കെട്ടിലെ വെള്ളം സ്ലൂയസ് വാല്‍വ് തുറന്ന് പൂര്‍ണമായി ഒഴുക്കി കളഞ്ഞത്. ഇതിനുശേഷം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കി ഡാമില്‍ വീണ്ടും വെള്ളം നിറച്ചു. 1961 ല്‍ ആണ് കല്ലാര്‍കുട്ടി അണക്കെട്ട് കമ്മീഷന്‍ ചെയ്തത്. ഇവിടെ നിന്ന് നേര്യമംഗലം ജലവൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ടണല്‍ മുഖത്തെ ട്രാഷ് റാക്ക് ഡാം നിര്‍മിച്ച സമയത്ത് ല സ്ഥാപിച്ചതാണ്. ഇടക്കിടെ തകരാറിലാകുന്ന ട്രാഷ് റാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകമാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. കാലഹരണപ്പെട്ട ട്രാഷ് റാക്ക് മാറ്റി പുതിയത് സ്ഥാപിക്കുന്ന നടപടികള്‍ ആദ്യമായാണ് നടത്തിയത്. അണക്കെട്ടില്‍ ധാരാളമായി മണലും ചെളിയും വന്നടിഞ്ഞിരിക്കുന്നതിനാല്‍ ഏറ്റവും താഴ്ഭാഗത്തെ ട്രാഷ് റാക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. മണലും ചെളിയും നീക്കുന്ന മുറക്ക് ഈ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
What's Your Reaction?






