ദേശീയപാതകളുടെ നവീകരണവുമായി ബന്ധപ്പെട്ട് അടിമാലിയില്‍ അവലോകനയോഗം നടത്തി

ദേശീയപാതകളുടെ നവീകരണവുമായി ബന്ധപ്പെട്ട് അടിമാലിയില്‍ അവലോകനയോഗം നടത്തി

Jan 9, 2025 - 19:54
 0
ദേശീയപാതകളുടെ നവീകരണവുമായി ബന്ധപ്പെട്ട് അടിമാലിയില്‍ അവലോകനയോഗം നടത്തി
This is the title of the web page
ഇടുക്കി: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെയും അടിമാലി-കുമളി ദേശീയപാതയുടെയും നവീകരണജോലികളുമായി ബന്ധപ്പെട്ട് അടിമാലിയില്‍ അവലോകനയോഗം ചേര്‍ന്നു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ദേശീയപാത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നേര്യമംഗലം വനമേഖലയിലെ നിര്‍മാണ തടസങ്ങള്‍ പരിഹരിച്ചതായും അടിമാലി-കുമളി ദേശീയപാതയുടെ തുടക്കം അമ്പലപ്പടിയില്‍നിന്ന് മിനിപടിയിലേക്ക് മാറ്റണമെന്നാവശ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഈ ഭേദഗതി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുവാന്‍ തീരുമാനിച്ചതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട ന്യൂനതകള്‍ ചര്‍ച്ച ചെയ്യുകയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow