കട്ടപ്പന ഫെസ്റ്റ് 19വരെ നീട്ടി 

 കട്ടപ്പന ഫെസ്റ്റ് 19വരെ നീട്ടി 

Jan 9, 2025 - 20:14
 0
 കട്ടപ്പന ഫെസ്റ്റ് 19വരെ നീട്ടി 
This is the title of the web page

ഇടുക്കി: കട്ടപ്പന ഫെസ്റ്റ് 10 ദിവസം കൂടി നീട്ടി. ഫെസ്റ്റിനുണ്ടായ ജനപിന്തുണ പരിഗണിച്ചാണ് സംഘാടകര്‍ നഗരസഭ കൗണ്‍സില്‍ അനുമതിയോടെ 19വരെ നീട്ടിയത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പും, അണ്ടര്‍ വാട്ടര്‍ ടാണലും, ബേര്‍ഡ്‌സ് എക്‌സിബിഷനും ഫെസ്റ്റില്‍ മുഖ്യ ആകര്‍ഷണമാണ്. സ്ത്രികളും കുട്ടികളുമടക്കം നിരവധിപേരാണ് ഓരോ ദിവസവും ഫെസ്റ്റ് നഗരിയിലേക്ക് എത്തുന്നത്. ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും ആയി ഒരുക്കിയിരിക്കുന്ന വിവിധതരം അമ്യുസ്‌മെന്റ് റൈഡുകള്‍ ആളുകള്‍ക്കിടയില്‍ സഹസിക വിനോദം പകരുന്നു. നിരവധി സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow