വാത്തിക്കുടിയില്‍ റോഡ് നിര്‍മാണത്തിനെത്തിച്ച അസംസ്‌കൃത വസ്തുക്കള്‍ കരാറുകാരന്‍ തിരികെ കൊണ്ടുപോയതായി പരാതി
വാത്തിക്കുടിയില്‍ റോഡ് നിര്‍മാണത്തിനെത്തിച്ച അസംസ്‌കൃത വസ്തുക്കള്‍ കരാറുകാരന്‍ തിരികെ കൊണ്ടുപോയതായി പരാതി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ സേനാപതി - കോണാട്ടുപടി - കള്ളിപ്പാറ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച അസംസ്‌കൃത വസ്തുക്കള്‍ കരാറുകാരന്‍ തിരികെ കൊണ്ടുപോയതായി പരാതി. 2023-24 വര്‍ഷത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തില്‍ വെള്ളപ്പൊക്കക്കെടുതി പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയാണ് 5 ലക്ഷം രൂപ അനുവദിച്ചത്. ഭരണാനുമതി ലഭിച്ച പണികള്‍ക്കായി ടെന്റര്‍ എടുത്ത കരാറുകാരന്‍ ടാറിങ്ങിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സ്ഥലത്ത് ഇറക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ ആരംഭിച്ചില്ല. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ പുനരുദ്ധാരണം നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. പദ്ധതി അട്ടിമറിച്ചതിനെതിരെ അന്വേഷണം വേണമെന്നും അടിയന്തരമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






