പൊന്നിക്കവല- പ്ലാമൂട് റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി
പൊന്നിക്കവല- പ്ലാമൂട് റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി

ഇടുക്കി: കട്ടപ്പന ഇരുപതേക്കര്‍ പൊന്നിക്കവല- പ്ലാമൂട് റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി. 4.25 ലക്ഷം രൂപ മുതല്‍മുടക്കില്‍ കോണ്‍ക്രീറ്റിങ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. 89 മീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്. മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ ചെറുവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാകും. കൂടാതെ ഇരുപതേക്കര്‍-പൊന്നിക്കവല-കക്കാട്ടുകട ബൈപാസ് റോഡിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ ലീലാമ്മ ബേബി അറിയിച്ചു. ടെന്‍ഡര്‍ പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.
What's Your Reaction?






