ഇടുക്കി: സീസണിലെ അവധിദിനങ്ങളില്‍ വാഗമണ്ണില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. ഇവിടേയ്ക്കുള്ള ഇടുങ്ങിയ പാതകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒട്ടേറെ ടൂറിസ്റ്റ് ബസുകള്‍ തലങ്ങുംവിലങ്ങും പായുന്നത് വിനോദസഞ്ചാര കേന്ദ്രത്തെയും ടൗണിനെയും കുരുക്കിലാക്കുന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്.