ഇടുക്കി: ജില്ലയില്‍ വിവിധ സ്‌കൂളുകളിലായി ഒഴിവുള്ള തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു. കൊന്നത്തടി പഞ്ചായത്ത് യുപി സ്‌കൂളില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 3ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. കുഞ്ചിത്തണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍(പ്ലമര്‍ ജനറല്‍), മാത്സ് (ജൂനിയര്‍), ഓണ്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് വിഭാഗങ്ങളിലും ഹയര്‍ സെക്കന്‍ഡറിയില്‍ കെമിസ്ട്രി(ജൂനിയര്‍) വിഭാഗത്തിലും അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 10.30ന്. സേനാപതി മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഒഴിവുള്ള ഒഎഫ്ഇ(വൊക്കേഷണല്‍ ടീച്ചര്‍), ബയോളജി(നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍) അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം ജൂണ്‍ 3ന് രാവിലെ 11ന് നടക്കും. സേനാപതി മാര്‍ ബേസില്‍ എച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹിന്ദി(ജൂനിയര്‍), സുവോളജി(ജൂനിയര്‍) അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 19ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. മുട്ടുകാട് വേണാട് ഗവ.എല്‍പി സ്‌കൂളില്‍ ഒഴിവുള്ള എല്‍പിഎസ്എ(മലയാളം) തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 11.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. രാജാക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹിസ്റ്ററി, മലയാളം, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, കാെമേഴ്‌സ് അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 3ന് ഉച്ചകഴിഞ്ഞ് 2ന് നടക്കും. വെള്ളത്തൂവല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ്, ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക ഒഴിവുണ്ട് അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂണ്‍ 3 രാവിലെ 11ന് അഭിമുഖത്തില്‍ എത്തണം.