ഇടുക്കി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി 

ഇടുക്കി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി 

Apr 17, 2026 - 14:49
 0
ഇടുക്കി രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: ഇടുക്കി രൂപത കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ രാജകുമാരി ദേവമാത പള്ളിയില്‍ ആരംഭിച്ചു. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 3.30-ന് ജപമാലയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി 9വരെ നീളും. അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് നരിതൂക്കില്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ് എന്നിവരും വിവിധ കമ്മിറ്റികളുടെ നേതൃത്വവും ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നു. ദിവസവും കണ്‍വന്‍ഷന്‍ സമാപനത്തിനുശേഷം വിവിധ മേഖലകളിലേക്ക് യാത്രാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow