കട്ടപ്പനയിലെ മീറ്റ് സ്റ്റാള്‍ തുറക്കാത്തത് നഗരസഭയുടെ അനാസ്ഥ: എല്‍ഡിഎഫ്

കട്ടപ്പനയിലെ മീറ്റ് സ്റ്റാള്‍ തുറക്കാത്തത് നഗരസഭയുടെ അനാസ്ഥ: എല്‍ഡിഎഫ്

Jun 6, 2026 - 17:16
 0
കട്ടപ്പനയിലെ മീറ്റ് സ്റ്റാള്‍ തുറക്കാത്തത് നഗരസഭയുടെ അനാസ്ഥ: എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ മീറ്റ് സ്റ്റാള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിന് കാരണം നഗരസഭ ഭരണസമിതിയുടെ അനാസ്ഥയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂട്ടിയതോടെ നഗരത്തിലെ ഹോട്ടലുകളും കാറ്ററിങ് സ്ഥാപനങ്ങളും ഉള്‍പ്പെടെ പ്രതിസന്ധിയിലായി. ഓരോ ദിവസവും പോത്തിറച്ചിയും ആട്ടിറച്ചിയും വാങ്ങാനെത്തുന്ന നൂറുകണക്കിനാളുകളാണ് വെറുംകൈയോടെ മടങ്ങുന്നത്.  കോടതി വിധിയെ തുടര്‍ന്ന് പഴയ കെട്ടിടം പൊളിച്ചതോടെ താല്‍ക്കാലിക ഷെഡ്ഡിലാണ് മീറ്റ് സ്റ്റാള്‍ പ്രവര്‍ത്തിച്ചുവന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ് നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. കെട്ടിടത്തിന്റെ വാടക, തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുള്ള ചെലവ് വര്‍ധിച്ചതോടെ സ്ഥാപനം നഷ്ടത്തിലായതിനാലാണ് അടച്ചിട്ടതെന്നാണ് വിവരം. ഹൈറേഞ്ചിലെ വീടുകളില്‍ ഇറച്ചി വിഭവങ്ങള്‍ ഒഴിച്ചുകൂടാനാകാത്തവയാണ്. ഇതിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചി വില്‍ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം സമീപ പഞ്ചായത്തുകളില്‍ മീറ്റ് സ്റ്റാളുകള്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിഷയത്തില്‍ അടിയന്തര നടപടിവേണമെന്നും സ്ഥാപനം തുറക്കാന്‍ ഭരണസമിതി ഇടപെടണമെന്നും കൗണ്‍സിലര്‍മാരായ വി ആര്‍ സജി, ഷാജി കൂത്തോടിയില്‍, സി ആര്‍ മുരളി, ബിന്ദുലത രാജു, ബേബി കുര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow