ഇടുക്കി ന്യൂമാന്‍ എല്‍പി സ്‌കൂളില്‍ കബ്‌സ് ആന്‍ഡ് ബുള്‍ബുള്‍സ് യൂണിറ്റ് തുടങ്ങി
ഇടുക്കി ന്യൂമാന്‍ എല്‍പി സ്‌കൂളില്‍ കബ്‌സ് ആന്‍ഡ് ബുള്‍ബുള്‍സ് യൂണിറ്റ് തുടങ്ങി
ഇടുക്കി: ഇടുക്കി ന്യൂമാന്‍ എല്‍പി സ്‌കൂളില്‍ കബ്‌സ് ആന്‍ഡ് ബുള്‍ബുള്‍സ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തംഗം എസ് ശ്രീലാല്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ സിസ്റ്റര്‍ ആനി പോള്‍ അധ്യക്ഷയായി. വിദ്യാര്‍ഥികളില്‍ അച്ചടക്കം, സേവനമനോഭാവം, നേതൃപാടവം, പരസ്പര സഹകരണം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങള്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് യൂണിറ്റ് ആരംഭിച്ചത്. 20 വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും അംഗങ്ങളാണ്. കബ് മാസ്റ്റര്‍ അമല്‍ ആന്റണി, ഫ്‌ളോക്ക് ലീഡര്‍ ജിസ ഡി എന്നിവര്‍ നയിക്കും. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കമ്മിഷണര്‍ ജോയി കൊടക്കല്ലില്‍, സിസ്റ്റര്‍ സുദീപ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്‌ബെല്‍, പിടിഎ പ്രസിഡന്റ് ബിജു വാഴയ്ക്കന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?