ഇടുക്കി: വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷന്‍ ബോര്‍ഡ് ചെയര്‍മാനായി കട്ടപ്പന വൈഎംസിഎ അംഗം ജോര്‍ജ് ജേക്കബ്ബിനെ തെരഞ്ഞെടുത്തു. സംസ്ഥാന യൂത്ത് ഫോറം ചെയര്‍മാന്‍, സംസ്ഥാന വൈസ് ചെയര്‍മാന്‍, സോണല്‍ ചെയര്‍മാന്‍, ദേശീയ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, ഇടുക്കി സബ് റീജിയണല്‍ ചെയര്‍മാന്‍, ജനറല്‍ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പുനലൂര്‍ വൈഎംസിഎയിലെ ഡോ. ഷൈജു ഡേവിഡ് ആല്‍ഫി, ഉദയംപേരൂര്‍ വൈഎംസിഎയിലെ പയസ് ആലുംമൂട്ടില്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും കുളത്തൂപ്പുഴ വൈഎംസിഎയിലെ കെ. ജോണിയെ കണ്‍വീനറായും തെരെഞ്ഞെടുത്തു.