കട്ടപ്പന വൈഎംസിഎ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു
കട്ടപ്പന വൈഎംസിഎ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു

ഇടുക്കി: കട്ടപ്പന വൈഎംസിഎ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ വിതരണവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസിഎ ഹാളില്‍ നടന്ന പരിപാടിയില്‍ വൈഎംസിഎ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി കെ ജെ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ്, സര്‍ ജോര്‍ജ് വില്യംസ് അനുസ്മരണം നടത്തി. പബ്ലിക് റിലേഷന്‍സിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി റവ. ഡോ. ബിനോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജോര്‍ജ് കുട്ടി പൗലോസ് നോമിനേഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ. വര്‍ഗീസ് ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി കെ ജെ ജോസഫ്, റവ. ജിതിന്‍ വര്‍ഗീസ്, യു സി തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






