സിഎസ്‌ഐ ലഹരി വിരുദ്ധ സന്ദേശ പ്രചരണജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം
സിഎസ്‌ഐ ലഹരി വിരുദ്ധ സന്ദേശ പ്രചരണജാഥയ്ക്ക് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ പ്രചരണജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 'മിഴിവോടെ പുഞ്ചിരിക്കൂ, ശരിയായി ജീവിക്കൂ, ലഹരിയ്ക്കെതിരെ കൈകോര്‍ത്തു നവലോകം നിര്‍മിക്കാം, ലഹരിയെ മായ്ച്ചുകളയാം' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പരിപാടി. 9 വൈദിക ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കി.
കട്ടപ്പന പള്ളിക്കവലയില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി പി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ മഹായിടവക ട്രഷറര്‍ റവ. പി.സി. മാത്യുക്കുട്ടി, ജാഥാ ക്യാപ്റ്റന്‍ റവ. രാജേഷ് പത്രോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






