കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട പ്രവര്‍ത്തകരെ തിരികെയെത്തിക്കും: അഡ്വ. ഇ.എം. ആഗസ്തി
കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട പ്രവര്‍ത്തകരെ തിരികെയെത്തിക്കും: അഡ്വ. ഇ.എം. ആഗസ്തി

ഇടുക്കി: കെപിസിസി നടപ്പിലാക്കുന്ന മിഷന്‍ 2025ലൂടെ പാര്‍ട്ടിവിട്ട മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തിരികെയെത്തിച്ച് വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസതി. മുന്‍ ഡിസിസി അംഗവും വണ്ടന്‍മേട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസ് പോത്തുമൂട്ടിലിനെ അംഗത്വം നല്‍കി സ്വീകരിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാമാട്ടുകാരന്‍, നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം ഐഎന്‍ടിസി ജില്ലാ ജനറല്‍ സെക്രട്ടറി രാജു ബേബി, കെ സി ബിജു, ഐഎന്‍ടിസി മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത് രാജു, വി കെ മുത്തുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






