കോൺഗ്രസ് പ്രതിഷേധ ജ്വാല കട്ടപ്പനയിൽ
കോൺഗ്രസ് പ്രതിഷേധ ജ്വാല കട്ടപ്പനയിൽ

ഇടുക്കി : രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ ഇടപെടുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം തടയുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാലയും സദസും സംഘടിപ്പിച്ചു. സി എസ് ഐ ഗാർഡൻസിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. പ്രധിഷേധ സദസ് എ ഐ സി സി അംഗം അഡ്വ:ഇ. എം. അഗസ്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജൻ, നേതാക്കളായ ജോർജ് ജോസഫ് പടവൻ, തോമസ് മൈക്കിൾ,ജോസ് മുത്തനാട്ട്,ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, അരുൺകുമാർ കാപ്പുകാട്ടിൽ, ഷിബു പുത്തൻ പുരക്കൽ, പൊന്നപ്പൻ അഞ്ചപ്ര തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






