വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം
വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം

ഇടുക്കി: വര്‍ഗീയ ശക്തികളെ ആശ്രയിച്ചുകൊണ്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍ ഗണേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയ്‌ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആര്‍എസ്എസ് സംഘപരിവാര്‍ ബന്ധങ്ങള്‍ പുറത്തറിയുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇതിനുദാഹരണമാണ് എല്‍ഡിഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബിജെപി നേതാവ് ജാവേദ്ക്കറെ കണ്ടതെന്നും ആര്‍ ഗണേശന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പ് ജങ്ഷനില്‍ നിന്നുമാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ നേതാക്കളായ പി.ടി വര്‍ഗീസ്, എന്‍. ഷാന്‍ പ്രകാശ്, പഞ്ചായത്തംഗങ്ങളായ പ്രിയങ്കാ മഹേഷ്, കെ. മാരിയപ്പന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ അരുവിപ്ലാക്കല്‍, വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് എന്‍ അഖില്‍ , നജീബ് തേക്കിന്‍കാട്ടില്‍, എന്‍ മഹേഷ് , വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






