ഉടുമ്പന്‍ചോലയില്‍ ട്വിസ്റ്റ്: രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ സേനാപതി വേണു യുഡിഎഫ് സ്ഥാനാര്‍ഥി

ഉടുമ്പന്‍ചോലയില്‍ ട്വിസ്റ്റ്: രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ സേനാപതി വേണു യുഡിഎഫ് സ്ഥാനാര്‍ഥി

Mar 19, 2026 - 12:11
 0
ഉടുമ്പന്‍ചോലയില്‍ ട്വിസ്റ്റ്: രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ സേനാപതി വേണു യുഡിഎഫ് സ്ഥാനാര്‍ഥി
This is the title of the web page

ഇടുക്കി: രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ വീണ്ടും ട്വിസ്റ്റ്. അഡ്വ. സേനാപതി വേണു യുഡിഎഫിനായി മത്സരിക്കും. വനിതാ നേതാവ് മിനി പ്രിന്‍സ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ആരംഭിച്ചിരുന്നു. ഹൈറേഞ്ചിലെ കോണ്‍ഗ്രസിന്റെ ശബ്ദമായ അഡ്വ. സേനാപതി വേണു രണ്ടാംതവണയാണ് ഉടുമ്പന്‍ചോലയില്‍ ജനവിധി തേടുന്നത്. ത്രികോണ മത്സരം നടന്ന 2016ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് സേനാപതി വേണു എം എം മണിയോട് പരാജയപ്പെട്ടത്. ഇത്തവണ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അദ്ദേഹം വീണ്ടും സ്ഥാനാര്‍ഥിയാകുന്നു.
ചര്‍ച്ചകളില്‍ തുടക്കംമുതല്‍ വേണുവിന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായി. വോട്ട് അഭ്യര്‍ഥിച്ചുള്ള മിനി പ്രിന്‍സിന്റെ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവസാനനിമിഷം രാഹുല്‍ ഗാന്ധിയും എഐസിസിയും ഇടപെടുകയും സേനാപതി വേണുവിലേക്ക് സ്ഥാനാര്‍ഥിത്വം എത്തുകയുമായിരുന്നു. സേനാപതിലൂടെ ഉടുമ്പന്‍ചോല യുഡിഎഫ് പാളയത്തിലെത്തിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow