അടിമാലിയില്‍ ദേശീയപാതയോരത്തെ വെള്ളക്കെട്ട് കാല്‍നടയാത്ര ദുഷ്‌കരമാക്കുന്നു
അടിമാലിയില്‍ ദേശീയപാതയോരത്തെ വെള്ളക്കെട്ട് കാല്‍നടയാത്ര ദുഷ്‌കരമാക്കുന്നു

ഇടുക്കി: മഴ ശക്തമാക്കുന്നതോടെ അടിമാലി ബസ് സ്റ്റാന്‍ഡ് ജങ്ഷനിലുണ്ടാകുന്ന വെള്ളക്കെട്ട് കാല്‍നട വാഹനയാത്ര ദുഷ്‌കരമാക്കുന്നുവെന്ന് പരാതി. ദേശീയപാതയോരത്ത് വലിയ തോതില്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണുള്ളത്. വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപ്പേര്‍ കാല്‍നട യാത്രയായി ഇതുവഴി പോകുന്നുണ്ട്. നൂറിലേറെ വാഹനങ്ങളും. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിക്കുന്നത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് പരസ്പരം വാക്ക് തര്‍ക്കങ്ങള്‍ക്കുവരെ ഇടവരുത്താറുണ്ട്. അധികമായി വെള്ളമുയര്‍ന്നാല്‍ റോഡിനോട് ചേര്‍ന്ന് താഴ്ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടകളിലേക്ക് ഒഴുകിയെത്തും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നടത്തിയ ചില ജോലികള്‍ വെള്ളക്കെട്ടിന് ആഴം കൂട്ടി. വെള്ളം കൃത്യമായി ഒഴുകി പോകാനുള്ള വഴിയൊരുക്കി ബന്ധപ്പെട്ടവര്‍ വെള്ളക്കെട്ടൊഴിവാക്കാന്‍ ഇടപെടല്‍ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






