റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Jul 20, 2026 - 11:33
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡോ. സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷിബു പോള്‍ പ്രസിഡന്റായും ബിനോയി അഗസ്റ്റിന്‍ സെക്രട്ടറിയായും ജിത്ത് ജോസഫ് ട്രഷററായും അഖില്‍ വിശ്വനാഥന്‍ ജിജിആര്‍ ആയും ചുമതലയേറ്റു. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, യുവജനക്ഷേമം എന്നീ മേഖലകള്‍ക്ക് പ്രധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കും. കൂടാതെ, ഭവന നിര്‍മാണം, ഡയാലിസിസ് ധനസഹായം, 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ എന്നീ പദ്ധതികളും നടപ്പാക്കും. മുരിക്കാശേരി സ്നേഹമന്ദിരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന് രാജ്യാന്തര അംഗീകാരവും ലഭിച്ചിരുന്നു. ഈവര്‍ഷം പേപ്പര്‍ നിര്‍മാണ യൂണിറ്റിന് വാഹനം കൈമാറും.  പിഡിജി രാജമോഹന്‍ നായര്‍, എംഡി നോബി, അസിസ്റ്റന്റ് ഗവര്‍ണര്‍ മനോജ് അഗസ്റ്റിന്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു. സന്തോഷ് ദേവസ്യ, പി എം ജെയിംസ്, ജിത്ത് ജോസഫ്, ജിതിന്‍ കൊല്ലംകുടി, ജോസ് ഫ്രാന്‍സിസ്, ജോസുകുട്ടി പൂവത്തുംമൂട്ടില്‍, ജോസ് കുര്യാക്കോസ്, ഷിബു പോള്‍, ജിന്‍സ് മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow