റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കരയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കരയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് സ്‌പൈസ് സിറ്റി അണക്കരയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ജോസുകുട്ടി മാത്യു പയ്യെലുമുറിയില്‍ പ്രസിഡന്റായും ജെറിന്‍ കുര്യാക്കോസ് വരയന്നൂര്‍ സെക്രട്ടറിയായും ടോം ജോസഫ് പെരുന്നിലത്ത് ട്രഷററായും ചുമതലയേറ്റു. പുതിയ വിദ്യാഭ്യാസ സഹായ പദ്ധതികളും സാമൂഹിക ക്ഷേമ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കൂടുതല്‍ അര്‍ഥവത്തായ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ജോസുകുട്ടി പയ്യെലുമുറിയില്‍ പറഞ്ഞു. മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ്, ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവര്‍ണര്‍ സാജോ ജോസഫ്, ജിജിആര്‍ സുധീഷ് കുമാര്‍, ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജേക്കബ് കല്ലറക്കല്‍, ബൈജു എബ്രഹാം, മുന്‍ പ്രസിഡന്റ റെജി മാത്യു നരിമറ്റത്തില്‍, മുന്‍ സെക്രട്ടറി വിബിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?