സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വിജയികളെ നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ അനുമോദിച്ചു
സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വിജയികളെ നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ അനുമോദിച്ചു
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മികച്ച നേട്ടം കൈവരിച്ച താരങ്ങളെ നെടുങ്കണ്ടം സ്‌പോര്‍ട്‌സ് അസോസിയേഷന്‍ അനുമോദിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റില്‍ ഒന്നാമതെത്തി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി ദേശീയ മത്സരത്തിന് യോഗ്യത നേടിയ ശരണ്യ ശിവന്‍, നിനിതള്‍ ഡാനി, ഷഹന ഫാത്തിമ, കീര്‍ത്തി മനോജ്, സബ്ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇഷാന്‍ മഹേഷ്, ആരവ് അനില്‍കുമാര്‍, ഹന്ന അഭിലാഷ്, സാന്ദ്ര സുമോദ് എന്നിവരെയാണ് അനുമോദിച്ചത്. ക്രിക്കറ്റ് പരിശീലകന്‍ ഫിലിപ്പ് എബ്രഹാമിനെ ആദരിച്ചു. എന്‍എസ്എ ചെയര്‍മാന്‍ ടി. എം. ജോണ്‍ അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഈട്ടിക്കല്‍, എന്‍എസ്എ ഡയറക്ടര്‍ന്മാരായ എം. സുകുമാരന്‍, റൈസന്‍ പി ജോസഫ്, പ്രിന്‍സ് എബ്രഹാം, എം എന്‍ ഗോപി, എം എസ് മഹേശ്വരന്‍, വിജയകുമാര്‍, യൂനസ് സിദ്ധിഖ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?