അടിമാലി ഐറിസ് ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം
അടിമാലി ഐറിസ് ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം
ഇടുക്കി: അടിമാലി മേഖലയില്‍ പെയ്തിറങ്ങിയ കനത്ത മഴയില്‍ മുസ്ലിം പള്ളിക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ഐറിസ് ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം. ഇരുമ്പുപാലം സ്വദേശികളായ സിബി വര്‍ഗീസ്, ഷൈല ദമ്പതികള്‍ ഉപജീവനമാര്‍ഗത്തിനായി രണ്ട് വര്‍ഷം മുമ്പാണ് പ്രസ് ആരംഭിച്ചത്. 8 ലക്ഷം രൂപ ധനകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പ എടുത്താണ് സ്ഥാപനം ആരംഭിച്ചത്. വായ്പ തുകയുടെ ഗഡുക്കള്‍ അടയ്ക്കുന്നതിനും കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ക്കുമുള്ള തുക ഇവിടെനിന്നാണ് സിബി കണ്ടെത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ട് അപ്രത്യക്ഷമായി പെയ്ത മഴയില്‍ സ്ഥാപനത്തിന് മുന്‍വശത്തുള്ള ഓട കവിഞ്ഞാണ് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചിരുന്ന മുറിയിലേക്ക് വെള്ളം കയറിയത്. നാല് അടിയോളം ഉയരത്തില്‍ വെള്ളത്തിനൊപ്പം എക്കിലും ചെടിയും മുറിക്കുള്ളില്‍ എത്തിയതോടെ യന്ത്രസാമഗ്രികളുടെ മോട്ടോറുകളും മറ്റും നാശത്തിലായി. ചങ്ങനാശ്ശേരിയില്‍ നിന്നും ടെക്‌നീഷ്യന്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ നാശനഷ്ടത്തിന്റെ കണക്കുകള്‍ വ്യക്തമാകു. ഇരുമ്പുപാലത്ത് പട്ടയമില്ലാത്ത 15 സെന്റ് സ്ഥലമാണ് ഇവര്‍ക്കുള്ളത്. കാലിന്റെ വൈകല്യത്തെ തുടര്‍ന്ന് മറ്റും ജോലികള്‍ ചെയ്യാനും സാധിക്കുകയില്ല. സിബിയുടെ സ്ഥാപനത്തിന് തൊട്ടുചേര്‍ന്നുള്ള അമല അയണിങ് സെന്‍ട്രലും വെള്ളം കയറി മെഷീനുകളും ഫര്‍ണിച്ചറുകളും നശിച്ചിരുന്നു.
What's Your Reaction?