ഉടുമ്പന്നൂര്‍-കരിമ്പന്‍ തുരങ്കപാതയും മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേയും നിര്‍മിക്കണമെന്ന് ഹൈവേ വികസന സമിതി

ഉടുമ്പന്നൂര്‍-കരിമ്പന്‍ തുരങ്കപാതയും മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേയും നിര്‍മിക്കണമെന്ന് ഹൈവേ വികസന സമിതി

Jun 24, 2026 - 11:27
 0
ഉടുമ്പന്നൂര്‍-കരിമ്പന്‍ തുരങ്കപാതയും മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേയും നിര്‍മിക്കണമെന്ന് ഹൈവേ വികസന സമിതി
This is the title of the web page

ഇടുക്കി: എറണാകുളത്തുനിന്ന് ഇടുക്കി ജില്ലാ ആസ്ഥാനത്തേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിനായി ഉടുമ്പന്നൂര്‍-കരിമ്പന്‍ തുരങ്കപാതയും മൂവാറ്റുപുഴ-ഇടുക്കി ലിങ്ക് നാഷണല്‍ ഹൈവേയും നിര്‍മിക്കണമെന്ന് ഹൈവേ വികസന സമിതി. പരിസ്ഥിതിക്കും വന്യജീവികള്‍ക്കും കോട്ടമില്ലാതെ നിര്‍മിക്കാന്‍ സാധിക്കുന്ന പാത ജില്ലയുടെ കാര്‍ഷിക-വിനോദസഞ്ചാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വളവും കയറ്റവും ഇറക്കവും നിറഞ്ഞ പാതകള്‍ ഇടുക്കിയിലേക്കുള്ള യാത്ര ദുഷ്‌കരമാക്കുന്നുണ്ട്. യാത്രാബുദ്ധിമുട്ടുകള്‍ കാരണം ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും പെട്ടെന്ന് സ്ഥലം മാറ്റം വാങ്ങി പോകുന്ന സാഹചര്യം ജില്ലയുടെ ഭരണ-ആരോഗ്യ മേഖലകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായാണ് 8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉടുമ്പന്നൂര്‍ - കരിമ്പന്‍ തുരങ്കപാത എന്ന ആശയം വികസന സമിതി മുമ്പോട്ട്‌വയ്ക്കുന്നത്. മൂവാറ്റുപുഴയില്‍ കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയേയും ഇടുക്കിയില്‍ കൊട്ടരക്കര -ദിണ്ഡിക്കല്‍ ദേശീയപാതയേയും ബന്ധിപ്പിച്ച് ലിങ്ക് ഹൈവേയും ഇതിനൊപ്പം നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം. കെഎഫ്ഡബ്ല്യുവിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച മൂവാറ്റുപുഴ-പെരുമാങ്കണ്ടം റോഡിന്റെ തുടര്‍ച്ചയായി ഈ പദ്ധതി നടപ്പിലാക്കാനാകും. ശബരി റെയില്‍വേയുടെ ഭാഗമായി തൊടുപുഴയില്‍ വരുന്ന കാര്‍ഗോ ടെര്‍മിനലിലേക്ക് ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ എളുപ്പത്തില്‍ എത്തിക്കാനും പുതിയ പാത വഴിയൊരുക്കും. യാത്രാദൂരം കുറയുന്നതുവഴി വാഹനങ്ങളുടെ ഇന്ധന ഉപഭോഗത്തില്‍ വലിയ ലാഭമുണ്ടാകും. ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കും. പ്രകൃതി ദുരന്തങ്ങളില്‍ അടിയന്തര പ്രതികരണ ശേഷി മെച്ചപ്പെടുത്താനും വനത്തെയും വന്യജീവികളെയും ശല്യപ്പെടുത്താത്ത സുരക്ഷിതമായ ഗതാഗതം നടത്താനും കഴിയുമെന്നതാണ് പ്രധാന നേട്ടങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ റോയി കുറുന്താനം, നിഖില്‍ കളപ്പുര, ജോണി മുണ്ടക്കല്‍, അരുണ്‍ ചിറപ്പുറം എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow