കട്ടപ്പന നഗരസഭ ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് സംസ്കരണ കേന്ദ്രം പുളിയൻമലയിൽ സ്ഥാപിക്കും: ശിലാസ്ഥാപനം 17ന്
കട്ടപ്പന നഗരസഭ ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് സംസ്കരണ കേന്ദ്രം പുളിയൻമലയിൽ സ്ഥാപിക്കും: ശിലാസ്ഥാപനം 17ന്
ഇടുക്കി: ജില്ലയിലെ ആദ്യത്തെ ഡബിള്‍ ചേംബര്‍ സാനിറ്ററി പാഡ് ഇന്‍സിനറേറ്റര്‍ കട്ടപ്പന നഗരസഭ പുളിയന്‍മലയില്‍ സ്ഥാപിക്കും. ശിലാസ്ഥാപനം 17ന് ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിക്കും. 90 ലക്ഷം രൂപയാണ് ചെലവ്. ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പ്രതിദിനം ഒരു ടണ്‍ ആണ് പ്ലാന്റിന്റെ സംസ്‌കരണശേഷി. വീടുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സാനിറ്ററി വേസ്റ്റുകള്‍ കൃത്യമായി ശേഖരിച്ച് ശാസ്തീയമായി സംസ്‌കരിക്കാന്‍ ഈ പ്ലാന്റ് വഴി സാധിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയാകും. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിബി പാറപ്പായി, മനോജ് മുരളി, ബീന സിബി, സജിമോള്‍ ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ വി ആര്‍ സജി, സെക്രട്ടറി അജി കെ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് മൈക്കിള്‍, കൗണ്‍സിലര്‍മാരായ ബീന ടോമി, കെ ടി ജയന്‍, ലിസി ജോണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?